കാസര്‍കോട്| മഞ്ചേശ്വരത്ത് ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കടമ്പാര്‍ സ്വദേശികളായ അജിത്തും ഭാര്യ അശ്വതിയുമാണ് മരിച്ചത്. ഇന്നലെ(ഒക്ടോബർ 6) ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്.
തുടര്‍ന്ന് ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ആത്മഹത്യയ്ക്ക് കാരണം സാമ്പത്തിക പ്രശ്‌നങ്ങളാണെന്നാണ് പോലീസ് നിഗമനം.
