ന്യൂഡല്‍ഹി| . കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ അധിക്ഷേപിച്ചെന്ന് ആരോപണത്തെ തുടർന്ന് ബിഹാറില്‍ ഇന്ന് (സെപ്തംബർ 4)എന്‍ഡിഎ യുടെ ബന്ദ്. രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ബന്ദ്. മഹിളാ മോര്‍ച്ച പ്രതിഷേധത്തിന് നേതൃത്വം നല്‍കും
ആശുപത്രി, ആംബുലന്‍സ് എന്നവയെ ബന്ദില്‍ നിന്ന് ഒഴിവാക്കി
ആശുപത്രി, ആംബുലന്‍സ് എന്നീ അടിയന്തര സേവനങ്ങളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദര്‍ഭംഗയില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ പ്രധാനമന്ത്രിക്കും മാതാവിനുമെതിരെ കോണ്‍ഗ്രസ് അധിക്ഷേപ പരാമര്‍ശം നടത്തിയതായാണ് ആരോപണം. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
