തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വഴി തടഞ്ഞതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് മാര്‍ച്ച് നടത്തി. വനിതാ പ്രവര്‍ത്തകരടക്കമുള്ളവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്നലെ (ഓഗസ്റ്റ് 27) ഉച്ചയ്ക്ക് ഷാഫി പറമ്പില്‍ എംപിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വഴിതടഞ്ഞത്
കോണ്‍ഗ്രസ് നേതാക്കളെ അക്രമിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ല
. ഷാഫിക്കും കൂടെയുള്ളവര്‍ക്കും നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തെറി പ്രയോഗം നടത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
കാറില്‍നിന്നിറങ്ങി ഷാഫി പറമ്പില്‍ റോഡിലിറങ്ങിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ വഴി തടഞ്ഞ് അക്രമിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും തിരിച്ചടിക്കുമെന്നും പറഞ്ഞുകൊണ്ട് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.
പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു
പോലീസിനുനേരെ കല്ലേറുണ്ടായതോടെ പോലീസ് ജല പീരങ്കിയും ലാത്തിചാര്‍ജും നടത്തി. പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡിന് മുകളിലേക്കുംമറ്റു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ തീപ്പന്തം എറിയുകയുമുണ്ടായി. ഷാഫിയെ വഴി തടഞ്ഞതില്‍ പ്രതിഷേധിച്ച് വടകരയില്‍ കെ.കെ.രമ എംഎല്‍എയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധവും സംഘടിപ്പിച്ചു


