റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മിസ്സിംഗ് കേസുകളിലെ പുനരന്വേഷണം : സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വിജിലിനായുള്ള തെരച്ചില്‍ ഇന്നും തുടരും

August 28, 2025 - 5:59 am

കോഴിക്കോട് | സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വെസ്റ്റ്ഹില്‍ സ്വദേശി വിജിലിനായുള്ള തെരച്ചില്‍ സരോവരത്ത് ഇന്നും തുടരും. സരോവരം പാര്‍ക്കിനോട് ചേര്‍ന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല .2019 മാര്‍ച്ചില്‍ ആണ് വിജിലിനെ കാണാതായത്. ലഹരി ഉപയോഗത്തിനിടെ ജില്‍ മരിച്ചെന്നും മൃതദേഹം സരോവരത്ത് ചവിട്ടിത്താഴ്ത്തിയെന്നുമായിരുന്നു പ്രതികളുടെ മൊഴി. പിന്നീട് അസ്ഥികള്‍ എടുത്തു കടലില്‍ ഒഴുക്കിയെന്നും പ്രതികള്‍ മൊഴി നല്‍കി. തെളിവെടുപ്പിനിടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം മുഖ്യപ്രതി നിഖിലാണ് പോലീസിന് കാണിച്ച് കൊടുത്തത്.

ചെളിയും മണ്ണും കോരി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

. ഓ​ഗസ്റ്റ് 27 ബുധനാഴ്ച രാവിലെ ഒമ്പതു മണിക്കാണ് ഒന്നാം പ്രതി നിഖിലിനെ സരോവരത്ത് എത്തിച്ചത്. നിഖില്‍ ചൂണ്ടിക്കാണിച്ച സ്ഥലത്തായിരുന്നു പരിശോധന നടത്തിയത്. വെള്ളം നിറഞ്ഞ ചതുപ്പ് പ്രദേശത്താണ് മൃതദേഹം താഴ്തിയത്. രണ്ട് ഫയര്‍ഫോഴസ് എന്‍ജിന്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാനായിരുന്നു ആദ്യ ശ്രമം. ഉച്ചയോടെ മഴകനത്തു. ചതുപ്പില്‍ വീണ്ടും വെള്ളം ഉയര്‍ന്നതോടെ ഈ ശ്രമം ഉപേക്ഷിച്ചു. പീന്നീട് മണ്ണ് മാന്തി യന്ത്രം എത്തിച്ചായി തിരച്ചില്‍. ചെളിയും മണ്ണും കോരി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. മഴ തുടര്‍ന്നതോടെ മൂന്നരയോടെ തെരച്ചില്‍ നിര്‍ത്തിവയക്കുകയായിരുന്നു. ഇന്നും തെരച്ചില്‍ നടത്തും.

വിജിലിന്റെ ബൈക്ക് കല്ലായി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

സംഭവം നടന്ന് ആറര വര്‍ഷം പിന്നിട്ടതിനാല്‍ ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണ്ണായകമാവുക. ഡി എന്‍ എ പരിശോധനയിലൂടെയെ മൃതദേഹം തിരിച്ചറിയാനുമാകൂ. വിജിലിന്റെ ബൈക്ക് കല്ലായി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു.

ഒളിവിലുള്ള പൂവാട്ട് പറമ്പ സ്വദേശി രഞ്ജിത്തിനായി അന്വേഷണം തുടരുകയാണ്

മിസ്സിംഗ് കേസുകളിലെ പുനരന്വേഷണത്തിലായിരുന്നു വിജില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് പിടിയിലായത്. ഒളിവിലുള്ള പൂവാട്ട് പറമ്പ സ്വദേശി രഞ്ജിത്തിനായി അന്വേഷണം തുടരുകയാണ്. കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാല്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ വാങ്ങി അന്വേഷണവും തെളിവെടുപ്പും തുടരാനാണ് പോലീസ് നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *