റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍

August 22, 2025 - 7:30 am

മോസ്‌കോ: ‘രണ്ടാംലോക മഹായുദ്ധാനന്തരം ലോകത്തിലെ പ്രധാന ബന്ധങ്ങളിൽ ഏറ്റവും സുസ്ഥിരമായ ഒന്നാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഭൗമ-രാഷ്ട്രീയ സംയോജനം, നേതൃതല ബന്ധങ്ങള്‍, ജനകീയ വികാരം എന്നിവയാണ് ഇതിന്റെ പ്രധാന ചാലകശക്തികളായി തുടരുന്നത്’ . റഷ്യന്‍ വിദേശാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി മണിക്കൂറുകള്‍ നീണ്ട കൂടികാഴ്ചക്കും ചര്‍ച്ചയ്ക്കുശേഷം ലാവ്‌റോവുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ജയ്ശങ്കര്‍ പറഞ്ഞു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരബന്ധം വിപുലീകരിക്കുന്നതിലാണ് ചര്‍ച്ച

റഷ്യന്‍ വിദേശാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി നടത്തിയ കൂടി കഴ്ചക്കുശേഷം റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍.കൂടിക്കാഴ്ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരബന്ധം വിപുലീകരിക്കുന്നതിലാണ് ചര്‍ച്ച പ്രധാനമായും കേന്ദ്രീകരിച്ചത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങി യുക്രൈന്‍ യുദ്ധത്തിന് സഹായകമായ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് ട്രംപ് ഇന്ത്യക്കെതിരേ തീരുവകള്‍ കൂട്ടിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ചയും ചര്‍ച്ചയും..

നിയമ താരിഫ് ഇതര തടസങ്ങൾ പരിഹരിക്കണമെന്ന ആവശ്യവും ഇൻഡ്യ റഷ്യയുടെ മുമ്പിൽ ഉയർത്തി.

വളംപോലുള്ള പ്രധാന സാധനങ്ങളുടെ ദീര്‍ഘകാല വിതരണം ഉറപ്പാക്കല്‍, ഊര്‍ജ സഹകരണം നിലനിര്‍ത്താനുള്ള വഴികള്‍, വ്യാപാരക്കമ്മി, താരിഫ് ഇതര തടസ്സങ്ങള്‍, നിയമപരമായ തടസ്സങ്ങള്‍, റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ചെല്ലാം ചര്‍ച്ച ചെയ്തു. ഉഭയകക്ഷി വ്യാപാരം വളര്‍ത്താന്‍ ഇരുപക്ഷവും ശ്രമിക്കുമ്പോള്‍, ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിച്ചും നിയമ താരിഫ് ഇതര തടസങ്ങൾ പരിഹരിക്കണമെന്ന ആവശ്യവും ഇൻഡ്യ റഷ്യയുടെ മുമ്പിൽ ഉയർത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *