Tag
ന്യൂസ് ഡെസ്ക്

മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു

August 18, 2025 - 7:53 am

താമരശ്ശേരി: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. താമരശ്ശേരികട്ടിപ്പാറ മുണ്ടക്കപറമ്പില്‍ നിഷ (38)യെയാണ് ഓ​ഗസ്റ്റ് 17 ന് വൈകിട്ട് മൂന്നരയോടെ ഭര്‍ത്താവായ മനോജ് കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. യുവതിയുടെ കണ്ണിന് താഴെയും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്.

താമരശ്ശേരി പോലീസ് കേസ് എടുത്തു

സ്ഥിരം മദ്യപാനിയായ മനോജ് പതിവായി വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെ താമരശ്ശേരി പോലീസ് കേസ് എടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *