റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനില്‍ അംബാനിക്കെതിരെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ്

August 2, 2025 - 7:09 am

ന്യൂഡല്‍ഹി | റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട്. 3000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെച്ചാണ് നോട്ടീസ് കേസില്‍ അനില്‍ അംബാനിയെ ഇ ഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അനില്‍ അംബാനി രാജ്യം വിടുന്നത് തടയുന്നതിന്റെ ഭാഗമായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നാണ് വാര്‍ത്ത.

ബാങ്കിന്റെ പ്രമോട്ടര്‍മാര്‍ക്ക് വായ്പ അനുവദിക്കുന്നതിന് മുന്‍പ് പണം ലഭിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു.

2017 നും 2019 നും ഇടയിലാണ് യെസ് ബാങ്കില്‍ നിന്ന് റിലയന്‍സ് ഗ്രൂപ്പിന് ഇത്രയും തുക വായ്പയായി ലഭിച്ചത്. ബാങ്കിന്റെ പ്രമോട്ടര്‍മാര്‍ക്ക് വായ്പ അനുവദിക്കുന്നതിന് മുന്‍പ് പണം ലഭിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് അനില്‍ അംബാനിയെ ചൊവ്വാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

3000 കോടി രൂപ വായ്പ വകമാറ്റി ചെലവഴിച്ചെന്നാണ് ആരോപണം

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും എന്‍ട്രി, എക്‌സിറ്റ് ഗേറ്റുകളില്‍ സാധാരണ ലുക്കൗട്ട് നോട്ടീസുകള്‍ പതിക്കാറുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ അന്വേഷണ ഘട്ടത്തില്‍ രാജ്യം വിടുന്നത് തടയാന്‍ വേണ്ടിയാണ് ഇത്. റിലയന്‍സ് ഗ്രൂപ്പിന് ലഭിച്ച 3000 കോടി രൂപ വായ്പ വകമാറ്റി ചെലവഴിച്ചെന്ന ആരോപണമാണ് ഇ ഡി അന്വേഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *