റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബെംഗളൂരുവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍

August 2, 2025 - 7:36 am

ബെംഗളൂരു | ബെംഗളൂരുവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോവുകയും മോചനദ്രവ്യം ആവശ്യപ്പെട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍. ബില്‍വരദഹള്ളി റോഡിന് സമീപം ഗുരുമൂര്‍ത്തി (27), ഗോപാലകൃഷ്ണ (25) എന്നിവരാണ് അറസ്റ്റിലായത്. ഏറെ സാഹസികമായാണ് പ്രതികളെ പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് ആക്രമണത്തിനു ശ്രമിച്ച പ്രതികളെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ആത്മരക്ഷാര്‍ത്ഥമാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ പ്രതികളേയും രണ്ട് എസ് ഐമാരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികള്‍ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.

ഹൂളിമാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ബെംഗളൂരു അരേക്കരയിലെ പ്രൊഫസറുടെ മകനായ നിഷ്ചിതിനെ (13) യാണ് ജൂലൈ 30 ബുധനാഴ്ച രാത്രി തട്ടിക്കൊണ്ടുപോയത്. വൈകിട്ട് അഞ്ചിന് സൈക്കിളില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോയ കുട്ടി രാത്രി എട്ടായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിക്കുകയായിരുന്നു. ട്യൂഷന്‍ ടീച്ചറോട് അന്വേഷിച്ചപ്പോള്‍ ഏഴരക്ക് ഇറങ്ങിയതായി അറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ രാത്രി 10.30ന് ഹുളിമാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുട്ടിയെ വിട്ടയക്കുന്നതിന് പ്രതികള്‍ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.

കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *