റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കേ​​​സി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലാ​​​യി 15 ദി​​​വ​​​സം ജ​​​യി​​​ലി​​​ല​​​ട​​​യ്ക്ക​​​പ്പെ​​​ട്ട ഒ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും 25 ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെട്ടാണ് കേസ്

മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നെതിരെയുളള വ​​​ധ​​​ശ്ര​​​മ കേ​​​സി​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യേ​​​ണ്ടി​​വ​​​ന്ന കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്കൊ​​​രു​​​ങ്ങു​​​ന്നു

April 30, 2026 - 7:40 am

 

ക​​​ണ്ണൂ​​​ർ: മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നെതിരേ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ക​​​രി​​​ങ്കൊ​​​ടി കാ​​​ട്ടി​​​യ​​​തി​​​ന് വ​​​ധ​​​ശ്ര​​​മ കേ​​​സി​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യേ​​​ണ്ടി​​വ​​​ന്ന കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്, മ​​​ന്ത്രി​​​യു​​​ടെ ഗ​​​ൺ​​​മാ​​​ൻ, കേ​​​സെ​​​ടു​​​ത്ത പോ​​​ലീ​​​സു​​​കാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കതിരേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്കൊ​​​രു​​​ങ്ങു​​​ന്നു.​

25 ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാണ് കേസ്

കേ​​​സി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലാ​​​യി 15 ദി​​​വ​​​സം ജ​​​യി​​​ലി​​​ല​​​ട​​​യ്ക്ക​​​പ്പെ​​​ട്ട ഒ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും 25 ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ മു​​​ഖേ​​​ന​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്യു​​​ക. കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​ന്നെ ആ​​​ക്ര​​​മി​​​ച്ചു വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് സം​​​ഭ​​​വ സ​​​മ​​​യ​​​ത്ത് പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. ര​​​ണ്ടു മാ​​​സ​​​ത്തി​​​നു ശേ​​​ഷം ത​​​ന്‍റെ നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് മ​​​ന്ത്രി പോ​​​ലീ​​​സി​​​നു മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്.

അ​​​ക്ര​​​മ​​​ത്തി​​​ൽ പ​​​രി​​​ക്കു​​​പ​​​റ്റി​​​യാ​​​ൽ മെ​​​ഡി​​​ക്കോ ലീ​​​ഗ​​​ൽ കേ​​​സ് ആ​​​യി​​​ട്ടാ​​​ണു കേ​​​സെ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്നി​​​രി​​ക്കേ ത​​​നി​​​ക്ക് പ​​​രി​​​ക്ക് പ​​​റ്റി​​​യി​​​ട്ടി​​​ല്ല എ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​തോ​​​ടു​​​കൂ​​​ടി ആ ​​​കേ​​​സ് അ​​​പ്ര​​​സ​​​ക്ത​​​മാ​​​കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ഡ്വ. ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ പ​​​റ​​​ഞ്ഞു.

കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ മ​​​നഃ​​​പൂ​​​ർ​​​വം ജ​​​യി​​​ലി​​​ല​​​ട​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ല​​​ക്ഷ്യം

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.15ന് ​​​ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​പ്പോ​​​ൾ ത​​​ന്നെ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തെ​​​ങ്കി​​​ലും രാ​​​ത്രി 10.45 ഓ​​​ടെ മാ​​​ത്ര​​​മാ​​​ണ് എ​​​ഫ്ഐ​​​ആ​​​ർ ഇ​​​ട്ട​​​ത്. അ​​​തു​​​വ​​​രെ അ​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ പാ​​​ർ​​​പ്പി​​​ച്ച​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ പ​​​റ​​​ഞ്ഞു.​ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ മ​​​നഃ​​​പൂ​​​ർ​​​വം ജ​​​യി​​​ലി​​​ല​​​ട​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യും ഗ​​​ൺ​​​മാ​​​നും പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്.

തു​​​ക മ​​​ന്ത്രി​​​യി​​​ൽ​​നി​​​ന്നും ഗ​​​ൺ​​​മാ​​​നി​​​ൽ നി​​​ന്നും കേ​​​സെ​​​ടു​​​ത്ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ​​നി​​​ന്നും ഈ​​​ടാ​​​ക്ക​​​ണം

ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യേ​​​ണ്ടി വ​​​ന്ന​​​വ​​​ർ അ​​​നു​​​ഭ​​​വി​​​ച്ച അ​​​പ​​​മാ​​​ന​​​ത്തി​​​നും മാ​​​ന​​​സി​​ക പീ​​​ഡ​​​ന​​​ത്തി​​​നും 25 ല​​​ക്ഷം വീ​​​തം സ​​​ർ​​​ക്കാ​​​ർ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ക, ഈ ​​​തു​​​ക മ​​​ന്ത്രി​​​യി​​​ൽ​​നി​​​ന്നും ഗ​​​ൺ​​​മാ​​​നി​​​ൽ നി​​​ന്നും കേ​​​സെ​​​ടു​​​ത്ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ​​നി​​​ന്നും ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്യു​​​ക​​​യെ​​​ന്നും അ​​​ഡ്വ. ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ പ​​​റ​​​ഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *