റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷൊര്‍ണൂര്‍ – പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍ ; പൊലീസ് കേസെടുത്തു

പാലക്കാട്| ഷൊര്‍ണൂര്‍ – പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ഒറ്റപ്പാലം പോലീസാണ് കേസെടുത്തിരിക്കുന്നത്. ട്രെയിന്‍ അട്ടിമറി ലക്ഷ്യത്തോടെ ക്ലിപ്പുകള്‍ വച്ചെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണു സംഭവം. പാളത്തെയും കോണ്‍ക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആര്‍ ക്ലിപ്പുകളായിരുന്നു ട്രാക്കിനു മുകളിലുണ്ടായിരുന്നത്.

ഒറ്റപ്പാലം, ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കു മധ്യേയാണ് ഇരുമ്പു ക്ലിപ്പുകള്‍ കണ്ടെത്തിയത്

പാലക്കാട് ഭാഗത്തേക്കു ട്രെയിനുകള്‍ കടന്നുപോകുന്ന ട്രാക്കിനു മുകളിലായിരുന്നു ഇരുമ്പു ക്ലിപ്പുകള്‍ കണ്ടത്. ഒറ്റപ്പാലം, ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കു മധ്യേ മായന്നൂര്‍ മേല്‍പാലത്തിനു സമീപമാണു അപകടകരമായ രീതിയില്‍ ഇരുമ്പു ക്ലിപ്പുകള്‍ കയറ്റിവച്ച നിലയില്‍ കണ്ടെത്തിയത്.

പരിശോധനയില്‍ അഞ്ചു ക്ലിപ്പുകള്‍ പാളത്തിന് മുകളില്‍ കണ്ടെത്തി

എറണാകുളം – പാലക്കാട് മെമുവിന്റെ ലോക്കോ പൈലറ്റാണ് പാളത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ എത്തിയ നിലമ്പൂര്‍ പാലക്കാട് പാസഞ്ചര്‍ വേഗം കുറച്ചാണു കടത്തിവിട്ടത്. പിന്നീടു നടത്തിയ പരിശോധനയില്‍ അഞ്ചു ക്ലിപ്പുകള്‍ വിവിധ ഭാഗങ്ങളിലായി പാളത്തിന് മുകളില്‍ കണ്ടെത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *