റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഞ്ചു വയസുകാരനെ മര്‍ദിച്ചെന്ന് പരാതി : അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ പോലീസ് കേസെടുത്തു

July 11, 2025 - 11:10 am

ആലപ്പുഴ|ആലപ്പുഴ ചേര്‍ത്തലയില്‍ അഞ്ചു വയസുകാരനെ മര്‍ദിച്ചെന്ന് പരാതി. സംഭവത്തില്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ മുഖത്തും കഴുത്തിലും മുറിവുകളുണ്ട്. കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

പിടിഎ പ്രസിഡന്റ് പോലീസിനെ വിവരമറിയിച്ചു

കുട്ടി പഠിക്കുന്ന സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ഇന്നലെ ചായക്കടയിലെത്തിയപ്പോഴാണ് പരുക്കുകളോടെ കുട്ടിയെ കണ്ടത്. തുടര്‍ന്ന് കുട്ടിയുമായി വിശദമായി സംസാരിച്ചപ്പോഴാണ് മര്‍ദന വിവരങ്ങള്‍ പുറത്ത് വന്നത്. അദ്ദേഹം ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *