റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച കുഞ്ഞിനു മാതാപിതാക്കള്‍തന്നെ ചികിത്സ നിഷേധിച്ചതായി ആരോപണം

June 29, 2025 - 4:57 am

കോട്ടയ്ക്കല്‍ (മലപ്പുറം): ജനിച്ച് പതിന്നാലാംമാസത്തില്‍ ഇസെന്‍ ഇര്‍ഹാന്റെ ജീവന്‍ പൊലിഞ്ഞു. മഞ്ഞപ്പിത്തം ബാധിച്ച ആ പിഞ്ചുകുഞ്ഞിനു വേണ്ടത് ചികിത്സയായിരുന്നു. കരുതലും സ്‌നേഹവുമാവേണ്ട മാതാപിതാക്കള്‍തന്നെ ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം.
കുറുവ പാങ്ങ് ചേണ്ടി കോട്ടക്കാരന്‍ ഹൗസില്‍ നവാസ്-ഹിറ ഹറീറ ദമ്പതിമാരുടെ കുഞ്ഞ് ഇസെന്‍ ഇര്‍ഹാനാണ് മരിച്ചത്. വീട്ടില്‍വെച്ചാണ് ഇസെനിനെ പ്രസവിച്ചത്. കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പുകളൊന്നും നല്‍കിയിട്ടുമില്ല.

സ്വകാര്യാശുപത്രിയില്‍നിന്ന് ഡോക്ടറെ കൊണ്ടുവന്ന് മരണം സ്ഥിരീകരിച്ചു

.ദിവസങ്ങള്‍ക്കുമുന്‍പേ കുഞ്ഞിന് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ജൂൺ 27 വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് മരിച്ചത്. സ്വകാര്യാശുപത്രിയില്‍നിന്ന് ഡോക്ടറെ കൊണ്ടുവന്ന് മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. ശനിയാഴ്ച രാവിലെ കബറടക്കി.

ഞ്ചേരി മെഡിക്കല്‍ കോളേജില്‍ 29 ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം നടക്കും

.ചികിത്സ കിട്ടിയില്ലെന്ന ആരോപണം ശക്തമായതോടെ, നാട്ടുകാര്‍ രംഗത്തെത്തി. കാടാമ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതിയുമെത്തി. തുടര്‍ന്ന്, മൃതദേഹം ശനിയാഴ്ച പുറത്തെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 29 ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം നടക്കും. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്ന് കാടാമ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ കമറുദ്ദീന്‍ വള്ളിക്കാടന്‍ പറഞ്ഞു. പോലീസും ആരോഗ്യവകുപ്പ് അധികൃതരും നവാസിന്റെ വീട്ടിലെത്തി മൊഴിയെടുത്തു.

അക്യുപങ്ചര്‍ ചികിത്സകയും മോണ്ടിസോറി പാരന്റ് ട്രെയിനറുമായ ഹിറ ഹറീറയും ഭര്‍ത്താവ് നവാസും കോട്ടയ്ക്കലിനടുത്ത് എടരിക്കോട് നോവപ്പടിയിലാണ് താമസം. മകള്‍: അഞ്ചുവയസ്സുള്ള ഇസെല്‍ അയിഷാന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *