റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇറാന്‍-ഇസ്‌റായേല്‍ സംഘര്‍ഷം: അടിയന്തരയോഗം ചേര്‍ന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം

June 18, 2025 - 6:38 am

കുവൈത്ത് സിറ്റി | ഇറാന്‍-ഇസ്‌റായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം. പ്രധാനമായും ആണവ നിലയങ്ങളില്‍ നിന്ന് രാജ്യത്തിനുണ്ടാകുന്ന അപകടസാധ്യതകളും നാശനഷ്ടങ്ങളും വിലയിരുത്തുന്നതിനാണ് കുവൈത്ത് ആര്‍മി ജനറല്‍ സ്റ്റാഫിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

അടിയന്തര ദുരന്ത സാഹചര്യങ്ങള്‍ നേരിടാനുള്ള സുപ്രധാന മേഖലകൾ യോ​ഗം ചർച്ച ചെയ്തു.

ആരോഗ്യം, ഊര്‍ജം, ജലം എന്നീ മേഖലകളിലെ ശേഷി, അടിയന്തര ദുരന്ത സാഹചര്യങ്ങള്‍ നേരിടാനുള്ള സുപ്രധാന മേഖലകളുടെ സന്നദ്ധത എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായതായും ആര്‍മി ജനറല്‍ സ്റ്റാഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരിസ്ഥിതി നിരീക്ഷണ പദ്ധതികള്‍, സമുദ്ര വ്യോമ മേഖലകളില്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ എന്നിവ കൈകാര്യം ചെയ്യല്‍, ഡിഫന്‍സ് പദ്ധതികളുമായി ബന്ധപ്പെട്ട അധികാരികള്‍ തമ്മിലുള്ള ഏകോപന സംവിധാനങ്ങള്‍ തുടങ്ങിയവയും വിലയിരുത്തി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *