റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള ഷാർജ, ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി

June 17, 2025 - 6:04 am

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള തിങ്കളാഴ്ചത്തെ ഷാർജ, ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. . ജൂൺ 16 തിങ്കളാഴ്ച വൈകീട്ട് 4.20-നും രാത്രി 7.50-നും ഉള്ള ഷാർജ സർവീസുകളും രാത്രി 11.10-നുള്ള ദുബായ് സർവീസുമാണ് റദ്ദാക്കിയത്.സാങ്കേതിക കാരണങ്ങളാലാണ് സർവീസുകൾ റദ്ദാക്കിയതെന്ന് എയർ ലൈൻ അധികൃതർ അറിയിച്ചു

എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ വൈകി.

കണ്ണൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ വൈകി. തിങ്കളാഴ്ച രാവിലെ 9.15-ന് പുറപ്പെടേണ്ട മസ്‌കറ്റ് സർവീസ് ഉച്ചയ്ക്ക് 12.05-നും രാത്രി 7.15-ന് ദോഹയിലേക്കുള്ള സർവീസ് 10.05-നുമാണ് പുറപ്പെട്ടത്. വൈകീട്ട് 6.20-ന് എത്തേണ്ട ദുബായിൽനിന്നുള്ള സർവീസ് ചൊവ്വാഴ്ച രാവിലെ 6.50-ലേക്ക് റീഷെഡ്യൂൾ ചെയ്തു. മസ്‌കറ്റ്, ഷാർജ സർവീസുകളും മണിക്കൂറുകളോളം വൈകി. കഴിഞ്ഞദിവസം വിവിധ സർവീസുകൾ വൈകിയതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ചത്തെ സർവീസുകളും വൈകിയത്.

കൊച്ചിയിൽനിന്നുള്ള രണ്ട് വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി വിമാനത്താവളത്തിൽനിന്നുള്ള തിങ്കളാഴ്ചത്തെ രണ്ട് വിമാന സർവീസുകൾ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. രാത്രി 8.20-ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസിന്റെ കൊച്ചി-റിയാദ് വിമാന സർവീസും 11.10-ന് പുറപ്പെടേണ്ടിയിരുന്ന തായ് എയർ ഏഷ്യയുടെ കൊച്ചി-ബാങ്കോക്ക് സർവീസുമാണ് റദ്ദാക്കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *