റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൾബ് ഹോൾഡറിൽ പോലും ഒളിക്യാമറ

June 14, 2025 - 11:18 am

വണ്ടിപ്പെരിയാർ (ഇടുക്കി): വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ വിശ്രമ മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച്ദൃ ശ്യങ്ങൾ പകർത്തിയത് .ഒരു സ്‌പൈ ക്യാമറയും മൊബൈൽ ഫോണും ഉപയോഗിച്ച്. ബൾബിന്റെ ഹോൾഡറിൽ ഘടിപ്പിക്കുന്ന ചെറിയ ക്യാമറയാണ് ദൃശ്യങ്ങൾ പകർത്താൻ പ്രധാനമായി ഉപയോഗിച്ചത്. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ സിപിഒ മുണ്ടക്കയം കോരുത്തോട് കുറ്റിപ്പുറം വീട്ടിൽ കെ. വൈശാഖ്(38) ആണ് .വനിതാപോലീസ് ഉദ്യോഗസ്ഥർ വിശ്രമിക്കുകയും വസ്ത്രം മാറുകയുംചെയ്യുന്ന സ്റ്റേഷനിലെ മുറിയിലും സമീപത്തുള്ള ക്വാർട്ടേഴ്‌സിലെ റെസ്റ്റ് റൂമിലും ക്യാമറകൾ സ്ഥാരിച്ചത്. ക്യാമറയും ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലാണ് വൈശാഖ് അറസ്റ്റിലായത്.

ഓൺലൈൻ വഴിയാണ് ഹോൾഡർ ക്യാമറ വാങ്ങിയത്. ഇതിനൊപ്പം മൊബൈൽ ഫോണും റെസ്റ്റ് റൂമുകളിൽ മാറി മാറി വെച്ചു. ഏഴ് മാസത്തോളം ഇത് തുടർന്നു.ക്വാർട്ടേഴ്‌സിലെ റെസ്റ്റ് റൂമിൽനിന്നാണ് കൂടുതൽ ദൃശ്യങ്ങൾ പകർത്തിയത്. പകൽസമയം ഇവിടെയാണ് സ്‌പെഷ്യൽ ഡ്യൂട്ടിയുള്ള വനിതാജീവനക്കാർ മിക്കപ്പോഴും വിശ്രമിക്കുന്നത്. സ്റ്റേഷനിലെ ശൗചാലയത്തിലും ക്യാമറ വെച്ചിരുന്നതായി വിവരമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടില്ല. ദൃശ്യങ്ങൾ പലതും ഡിലീറ്റ് ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *