റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുരന്തത്തിനിരയായ വിമാനം പറത്തിയിരുന്ന രണ്ടുപേരും ഏറെ പരിചയസമ്പത്തുള്ള പൈലറ്റുമാർ

June 13, 2025 - 4:47 am

അഹമ്മദാബാദ് | അഹമ്മദാബാദില്‍ ദുരന്തത്തിനിരയായ വിമാനം പറത്തിയിരുന്നത് ഏറെ പരിചയസമ്പത്തുള്ള രണ്ട് പൈലറ്റുമാരാണ്. ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറും. ഇരു പൈലറ്റുകളും 9,300 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളവരായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) വെളിപ്പെടുത്തി. ക്യാപ്റ്റന്‍ സബര്‍വാളിന് 8,200 മണിക്കൂറും ക്ലൈവ് കുന്ദറിന് 1,100 മണിക്കൂറും വിമാനം പറത്തി പരിചയമുണ്ട്.

അപായ സന്ദേശം (‘മെയ്‌ഡേ’ കോള്‍) നല്‍കിയിരുന്നു.

വിമാനം പറന്നയുടന്‍ തന്നെ പൈലറ്റുമാര്‍ അപായ സന്ദേശം (‘മെയ്‌ഡേ’ കോള്‍) നല്‍കിയിരുന്നു. എന്നാല്‍, എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും തിരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മിനുട്ടുകള്‍ക്കകം തകര്‍ന്നുവീഴുകയും അഗ്നിക്കിരയാവുകയുമായിരുന്നു.

ഒരാളൊഴികെ എല്ലാവരും മരണപ്പെട്ടു.

.രണ്ട് പൈലറ്റുമാരും 10 ക്യാബിന്‍ ക്രൂ അംഗങ്ങളും 230 യാത്രക്കാരും ഉള്‍പ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളൊഴികെ എല്ലാവരും മരണപ്പെട്ടു. 38കാരനായ രമേഷ് വിശ്വാസ് കുമാര്‍ എന്നയാളാണ് രക്ഷപ്പെട്ടത്. പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിമാനത്താവളത്തിനു സമീപത്തെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നുവീണത്. ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിച്ചു. അമ്പതോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. മരിച്ച യാത്രികരില്‍ പത്തനംതിട്ടകോഴഞ്ചേരി സ്വദേശിയും ഉള്‍പ്പെടും..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *