ജയ്പുര്‍: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ പ്രകാശ്(32) ജീവനൊടുക്കിയ കേസിലാണ് അറസ്റ്റ്. ഭാര്യ ചഞ്ചല്‍, കാമുകനായ രാകേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇരുവരും പ്രകാശിനെ മര്‍ദിച്ചതും നിരന്തരം മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.