പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : വൈദികനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു

കാസര്‍കോട് | സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വൈദികനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെതിരെയാണ് പരാതി. ചിറ്റാരിക്കാല്‍ പൊലീസ് ആണ് കേസെടുത്തത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ഥി പീഡന വിവരം വെളിപ്പെടുത്തിയത്.

2024 മെയ് 15 മുതല്‍ ആഗസ്ത് 13 വരെയുള്ള ദിവസങ്ങളില്‍ 16കാരനായ കുട്ടിയെ പോള്‍ തട്ടുപറമ്പില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ഥി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിന് കൈമാറുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുമായി ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →