കോന്നി| കോന്നി കല്ലേലിയിൽ ബൈക്ക് യാത്രക്കാരനു നേരെ കാട്ടാന ആക്രമണം. കല്ലേലി എസ്റ്റേറ്റ് ജീവനക്കാരനായ വിദ്യാധരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. ജൂൺ 9ന് രാവിലെ ആറ് മണിയോടെ അരുവാപ്പുലത്തെ വീട്ടിൽ നിന്നും കല്ലേലി റബ്ബർ എസ്റ്റേറ്റിലേക്ക് പോകുമ്പോഴാണ് അപ്രതീക്ഷിതമായി ആന ബൈക്കിന് നേരെ പാഞ്ഞ് . അതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും ആന ഏറെ ദൂരം പിൻതുടർന്നതായി വിദ്യാധരൻ നാ
യർ പറഞ്ഞു.
കല്ലേലി റോഡിൽ കാട്ടാനകളുടെ ആക്രമണം നിത്യ സംഭവം
ഓട്ടത്തിനിടെ വീണ് പരുക്കേറ്റ വിദ്യാധരൻ നായരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ച്ചയിൽ കൈകൾക്ക് ചെറിയ പൊട്ടൽ ഉണ്ടായിട്ടുണ്ട്. കല്ലേലി റോഡിൽ കാട്ടാനകളുടെ ആക്രമണം നിത്യ സംഭവമാകുകയാണെന്ന് പ്രദേശവാസികൾ പറയുന്നു..