കോഴിക്കോട് | കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ പതാക വഹിക്കുന്ന ‘വാൻ ഹായ് 503’ എന്ന ചരക്കുകപ്പലിന് തീപിടിച്ചു. .ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. കപ്പലിലുണ്ടായ പൊട്ടിത്തെറിയാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനം..
കടലിൽ ചാടിയ 18 പേരെയും രക്ഷപ്പെടുത്തി
കപ്പലിൽ ഉണ്ടായിരുന്ന 22 തൊഴിലാളികളിൽ 18 പേർ കടലിലേക്ക് ചാടിയതായി വിവരമുണ്ട്. കടലിൽ ചാടിയ 18 പേരെയും രക്ഷപ്പെടുത്തിയെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. അഞ്ച് പേർക്ക് പൊള്ളലേറ്റതായും നാല് പേരെ കാണാതായതായും വൃത്തങ്ങൾ പറയുന്നു. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല..കോസ്റ്റ് ഗാർഡിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച്, അപകടം നടന്ന കപ്പൽ ബേപ്പൂരിൽ നിന്ന് 72 നോട്ടിക്കൽ മൈൽ അകലെയാണ്. എന്നാൽ അഴീക്കലിന് സമീപമാണ് അപകടം സംഭവിച്ചിരിക്കുന്നത്. കൊളംബോയിൽ നിന്ന് രണ്ട് ദിവസം മുമ്പാണ് കപ്പൽ പുറപ്പെട്ടത്..