കോഴിക്കോട്: പോത്തിനെ തീറ്റുന്നതിനിടെ പാമ്പ് കടിയേറ്റ യുവാവ് പാമ്പുമായി ആശുപത്രിയിലെത്തി. മെയ് 1 വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് താമരശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫ് (45) നാണ് കടിയേറ്റത്. വീടിനു സമീപത്തെ മലയിൽ പോത്തിനെ തീറ്റുന്നതിനിടയിലായിരുന്നു സംഭവം. ഉടൻ തന്നെ കടിച്ച പാമ്പിനെ കവറിലാക്കി ഇദ്ദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു.
അഷറഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


