റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭര്‍ത്താവ് മഴു ഉപയോഗിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

June 7, 2025 - 5:50 pm

ബെംഗളൂരു | ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് ബൈക്കിന്റെ മുന്നില്‍ വച്ച് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് യുവാവ്. ഭാര്യ മാനസ (26)യെ കൊലപ്പെടുത്തിയ പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ജൂൺ 6 ന് രാത്രി 11.30ഓടെ ബെംഗളൂരു ആനേക്കാല്ലില്‍ ആണ് സംഭവം.

രക്തത്തില്‍ കുളിച്ച നിലയില്‍ ഒരു യുവാവ് സ്‌കൂട്ടറോടിച്ച് പോകുന്നത് പോലീസിന്റെ ക്വിക് റെസ്‌പോണ്‍സ് ടീമിന്റെ ശ്രദ്ധയിൽ പെട്ടു.

മാനസയെ ഭര്‍ത്താവ് ശങ്കര്‍ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി തല വെട്ടിയെടുത്തശേഷം കീഴടങ്ങാനായി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു എന്നാണ് നല്‍കിയിരിക്കുന്ന മൊഴി. അനേക്കലില്‍ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ ക്വിക് റെസ്‌പോണ്‍സ് ടീമാണ് നടുക്കുന്ന കാഴ്ച ആദ്യം കണ്ടത്. രക്തത്തില്‍ കുളിച്ച നിലയില്‍ ഒരു യുവാവ് സ്‌കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തില്‍ പോകുകയായിരുന്നു.സ്‌കൂട്ടറിന്റെ ഫുട്‌ബോര്‍ഡില്‍ വെട്ടിയെടുത്ത നിലയില്‍ ഒരുസ്ത്രീയുടെ തല. ചോദ്യം ചെയ്ത പോലീസിനോട് ഇത് തന്റെ ഭാര്യയുടെ തലയാണെന്നും താന്‍ കൊലപ്പെടുത്തിയെന്നും യുവാവ് ഭാവഭേദമില്ലാതെ മറുപടി നല്‍കി.

മാനസയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി പ്രതിയുടെ മൊഴി

ഇവര്‍ക്ക് മൂന്ന് വയസുള്ള ഒരു കുഞ്ഞുണ്ട്. മാനസയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നും ഇവരോട് നേരത്തേ വീട്ടില്‍ നിന്ന് പോകാന്‍ പറഞ്ഞിരുന്നെന്നും ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. വീടുവിട്ടെങ്കിലും കുഞ്ഞിനെ ഓര്‍ത്ത് മാനസ തിരിച്ച് വന്നെന്നും കുഞ്ഞിനെ തനിക്കൊപ്പം വിടണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ വലിയ വഴക്കുണ്ടായി. ഒടുവില്‍ മാനസയെ മഴു ഉപയോഗിച്ച് ശങ്കര്‍ വെട്ടിക്കൊന്നു എന്നുമാണ് കരുതുന്നത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *