റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓപറേഷന്‍ സിന്ദൂര്‍ : പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തേക്കുമെന്ന് സൂചന നൽകി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍

June 3, 2025 - 4:57 am

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാര്‍ലിമെന്റ്സമ്മേളനം വിളിച്ചുചേര്‍ത്തേക്കുമെന്ന് സൂചന. . പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 16 മുതല്‍ വിളിച്ചുചേര്‍ത്തേക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളിൽ നിന്ന് ലഭിച്ച സൂചന . സൈനിക, വിദേശ നയതന്ത്രങ്ങളെക്കുറിച്ചും പഹല്‍ഗാം ആക്രമണത്തെക്കുറിച്ചും സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഓപറേഷന്‍ സിന്ദൂറിനിടെ വ്യോമസേനയുടെ വിമാനങ്ങള്‍ നഷ്ടപ്പെട്ടതായുള്ള സംയുക്ത സേനാ മേധാവിയുടെ സ്ഥിരീകരണവും പ്രത്യേക പാര്‍ലിമെന്റ്സമ്മേളനം വിളിക്കുന്നതിനുള്ള കാരണമായിട്ടുണ്ട്.

സര്‍വകക്ഷി പ്രതിനിധി സംഘങ്ങള്‍ മടങ്ങിയെത്തിയശേഷമായിരിക്കും തീരുമാനമെടുക്കാന്‍ സാധ്യത.

വിഷയത്തില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും മുമ്പ് വിളിച്ചുചേര്‍ത്ത പ്രത്യേക സമ്മേളനത്തെ കുറിച്ചുള്ള വിശദാംശങ്ങgroups, returള്‍ പരിശോധിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഭീകരതക്കെതിരെ ഇന്ത്യയുടെ സന്ദേശം അറിയിക്കാന്‍ പ്രധാന സൗഹൃദ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഏഴ് സര്‍വകക്ഷി പ്രതിനിധി സംഘങ്ങള്‍ മടങ്ങിയെത്തിയാല്‍ പാര്‍ലിമെന്റ് സെഷന്‍ നടത്തുന്നതിനെക്കുറിച്ചുള്ള തീരുമാനമെടുക്കാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *