റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രാക്കില്‍ മരംവീണത് കാരണം നിര്‍ത്തിയിട്ടിരിക്കുന്നത് 11 ട്രെയിനുകള്‍

May 30, 2025 - 4:57 am

തിരുവനന്തപുരം: ട്രാക്കില്‍ മരംവീണ് ട്രെയിനുകൾ വൈകുന്നു. 11 ട്രെയിനുകളാണ് നിർത്തിയിട്ടിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് അമൃത എക്‌സ്പ്രസ് പുറപ്പെടാന്‍ വൈകുന്നു. കഴക്കൂട്ടത്തും കടയ്ക്കാവൂരും ട്രാക്കില്‍ വീണ മരം നീക്കുന്ന നടപടി ഏറക്കുറെ പൂര്‍ത്തിയായി. കൊച്ചുവേളിയില്‍ വൈദ്യുതി ലൈനില്‍ തകരാര്‍ കണ്ടെത്തി. കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്കായി ട്രാക്ക് സജ്ജമാക്കുന്നതിനാണ് മുന്‍ഗണനയെന്ന് റെയില്‍വേ അറിയിച്ചു.

കടയ്ക്കാവൂരില്‍ ട്രാക്കില്‍ വീണ മരം മുറിച്ചുമാറ്റി. വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ചാര്‍ജ് ചെയ്ത ശേഷം കടത്തിവിടുമെന്ന് റെയില്‍വേ അറിയിച്ചു. കൊച്ചുവേളിയില്‍ വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നു.

. കൊല്ലം പാസഞ്ചര്‍ ,മലബാര്‍ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, ഗുരുവായൂര്‍ ഇന്റര്‍ സിറ്റി, ഷാലിമാര്‍ എക്‌സ്പ്രസ്ര്, പുനലൂർ പാസഞ്ചര്‍,പരശുറാം എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ്, ഹിമസാഗര്‍ എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് എന്നിവയാണ് ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന. ട്രെയിനുകള്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *