‘ഓപറേഷൻ സിന്ദൂർ’: വിദേശ രാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്നതിനുളള കേന്ദ്ര സർക്കാറിന്‍റെ ക്ഷണം ബഹുമതിയായി കാണുന്നുവെന്ന് ശശി തരൂർ

ന്യൂഡൽഹി | പാകിസ്താനെതിരായ ഇന്ത്യയുടെ നീക്കം ‘ഓപറേഷൻ സിന്ദൂർ’ വിദേശ രാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്ന സർവകക്ഷി സംഘത്തിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയതിൽ പ്രതികരണവുമായി കോൺഗ്രസ്സ് നേതാവ് ശശി തരൂർ. കേന്ദ്ര സർക്കാറിന്‍റെ ക്ഷണം ബഹുമതിയായി കാണുന്നുവെന്ന് ശശി തരൂർ പ്രതികരിച്ചു.

അഞ്ച് പ്രധാന തലസ്ഥാനങ്ങളിലേക്ക് ഒരു സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനും സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള നമ്മുടെ രാജ്യത്തിന്‍റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും ഇന്ത്യൻ സർക്കാറിന്‍റെ ക്ഷണം ബഹുമതിയായി കാണുന്നുവെന്നാണ് തരൂർ എക്സിൽ കുറിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →