തിരുവനന്തപുരം: കിടപ്പുരോഗികൾക്കും ഗുരുതരരോഗം ബാധിച്ചവർക്കും സൗജന്യ പാലിയേറ്റീവ് കെയർ സേവനം ഉറപ്പാക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. സാന്ത്വനചികിത്സ പൗരന്റെ അവകാശമാക്കാൻ ലക്ഷ്യമിട്ട് ‘സാർവത്രിക പാലിയേറ്റീവ് കെയർ’ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പാലിയേറ്റീവ് പ്രവർത്തനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി ‘ ‘കേരള കെയർ’ എന്നപേരിൽ പ്രത്യേക ഗ്രിഡ് സ്ഥാപിക്കും..
ഇതോടെ, പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാവും. തദ്ദേശ-ആരോഗ്യവകുപ്പുകൾ ചേർന്നുള്ള പദ്ധതി ഉടൻ നടപ്പാക്കുമെന്ന് അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു..


