തിരുവനന്തപുരം: കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ്റെ പേരിൽ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് എസ്.എസ്.എൽ.സി., പ്ലസ്ടു കോഴ്സുകളും പരീക്ഷകളും നടത്തുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി.
ഈ വാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വേണ്ട നിയമനടപടികൾ കൈക്കൊള്ളാനാണ് മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കത്ത് നൽകിയത്.



