റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യം ഒരു ഭീകരാക്രമണത്തില്‍ വിറങ്ങലിച്ച്‌ നില്ക്കുമ്പോള്‍ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനം നടത്തിയ സിപിഎമ്മിനു നല്ല നമസ്കാരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

April 24, 2025 - 7:52 am

പാലക്കാട്: രാജ്യം ഭീകരാക്രമണത്തില്‍ വിറങ്ങലിച്ച്‌ നില്‍ക്കവേ തിരുവനന്തപുരത്ത് സിപിഎം ഓഫീസിന്റെ ഉദ്ഘാടന മഹാമഹം നടത്തിയതിനെ തിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. യുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതുപോലൊരു ഉദ്ഘാടന മാമാങ്കം നടത്താൻ നാണമുണ്ടോ എന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലോകം മുഴുവൻ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ദുഃഖം അറിയിക്കുമ്പോൾ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനം നടത്തിയ സിപിഎമ്മിനു നല്ല നമസ്കാരം എന്നും രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ എന്ന നമ്മുടെ ഈ രാജ്യം ഒരു ഭീകരാക്രമണത്തില്‍ വിറച്ചു വിറങ്ങലിച്ച്‌ വേദനിച്ചു നില്ക്കുമ്പോൾ ഇതുപോലൊരു ഉദ്ഘാടന മാമാങ്കം നടത്താൻ നാണമുണ്ടോ കമ്മ്യൂണിസ്റ്റുകാരാ? നിങ്ങള്‍ക്ക് നാണവും മാനവും ഉണ്ടാകില്ല എന്നറിയാം, ചോറിങ്ങും കൂറങ്ങും എന്ന് പണ്ടേ നിങ്ങള്‍ ചൈനയുടെ കാര്യത്തില്‍ തെളിയിച്ചിട്ടുള്ളത് ആണല്ലോ… ഇപ്പോഴിതാ വീണ്ടും.

നിരായുധരായ മനുഷ്യരെ സ്വന്തം ഭാര്യയും കുഞ്ഞുങ്ങളും നോക്കിനില്‍ക്കെ വെടിവെച്ചിട്ടത് കണ്ടുനില്ക്കേണ്ടി വന്ന മനുഷ്യന്റെ ചിത്രം ഒരു തവണയെങ്കിലും നോക്കിയ ഒരു മനുഷ്യനും ഈ ദിവസം ചിരിക്കാനോ, ആഘോഷിക്കാനോ കഴിയില്ല. ആ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളി കൂടിയുണ്ട് എന്ന് നിങ്ങള്‍ മറന്നു പോയോ?

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *