തൃശ്ശൂര്‍: സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റ് തന്നെയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. വാഴച്ചാല്‍ ഉന്നതിയിലെ സതീഷി(34)ന്റെ പോസ്റ്റ്‌മോര്‍ട്ടമാണ് ഏപ്രിൽ 15 ചൊവ്വാഴ്ച വൈകീട്ടോടെ പൂര്‍ത്തിയായത്. ആനയുടെ ചവിട്ടേറ്റ് സതീഷിന്റെ ശ്വാസകോശത്തില്‍ വാരിയെല്ലുകള്‍ തുളച്ചുകയറിയെന്നും ആന്തരിക രക്തസ്രാവമുണ്ടായെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകള്‍. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തതവരികയുള്ളൂ.
വനംവകുപ്പിന്റെ ഈ വാദങ്ങള്‍ പൊളിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍.
.
വാഴച്ചാല്‍ ഉന്നതിയിലെ സതീഷ്(34), അംബിക(30) എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ടുപേര്‍ മരിച്ചത് കാട്ടാന ആക്രമണത്തിലാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തേ പറഞ്ഞിരുന്നത്. വാഴച്ചാലിലെ രണ്ടുപേരുടെ മരണത്തെ ‘അസാധാരണമരണങ്ങളെ’ന്നും മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും പറഞ്ഞിരുന്നു. എന്നാല്‍, വനംവകുപ്പിന്റെ ഈ വാദങ്ങള്‍ പൊളിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍.
.
അതിരപ്പള്ളിക്കും വാഴച്ചാലിനും ഇടയിലുള്ള വഞ്ചിക്കടവിലായിരുന്നു സംഭവം. കഴിഞ്ഞദിവസം വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ നാലംഗസംഘത്തില്‍പ്പെട്ടവരായിരുന്നു ഇരുവരും. കാട്ടിനുള്ളില്‍ തയ്യാറാക്കിയ താത്കാലിക ഷെഡ്ഡിലാണ് ഇവര്‍ വിശ്രമിച്ചിരുന്നത്. ഇതിനിടെ കാട്ടാന ഓടിയടുത്തപ്പോള്‍ നാലുപേരും ചിതറിയോടിയെന്നും സതീഷും അംബികയുംകാട്ടാനയുടെ മുന്നില്‍പ്പെട്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് വനത്തിലെ പാറയില്‍ കിടക്കുന്നനിലയില്‍ സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. അംബികയുടെ മൃതദേഹം ചാലക്കുടി പുഴയില്‍നിന്നും കണ്ടെത്തി,
ആദ്യഗഡുവായ അഞ്ചുലക്ഷം രൂപ ധനസഹായം ചൊവ്വാഴ്ചയോ ബുധനാഴ്ചയോ കുടുംബത്തിന് കൈമാറും.
അംബികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ടോടെ വീട്ടിലെത്തിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപഅടിയന്തര ധനസഹായമായി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആദ്യഗഡുവായ അഞ്ചുലക്ഷം രൂപ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ കുടുംബത്തിന് കൈമാറും.
അതിരപ്പിള്ളിയില്‍ ബുധനാഴ്ച ജനകീയ ഹര്‍ത്താലിന് ആഹ്വാനം .
ഞായറാഴ്ച കാട്ടാന ആക്രമണത്തില്‍ അതിരപ്പിള്ളിയില്‍ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അതിരപ്പിള്ളിക്ക് സമീപം വാഴച്ചാലിലും രണ്ടുപേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. സംഭവത്തെത്തുടര്‍ന്ന് അതിരപ്പിള്ളിയില്‍ ബുധനാഴ്ച ജനകീയ ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്…….
.