തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തി പ്പെടുത്തുകയാണെന്ന് കെ.എം. എബ്രഹാം

തിരുവനന്തപുരം: തനിക്കെതിരേ ഗൂഢാലോചന നടക്കുകയാണെന്നും അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം മുഖ്യമന്ത്രിക്ക് കത്തുനൽകി.മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്തുകയാണ് തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യമെന്ന് എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ പറയുന്നു. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണ് എബ്രാഹം ആവശ്യപ്പെടുന്നത്. താൻ സ്ഥാനത്ത് തുടരണോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കത്തിൽ പറയുന്നു

തനിക്കെതിരെയുളള ​ഗൂഡാലോചന 2015 മുതൽ തുടങ്ങിയതാണെന്നും കത്തിൽ .
.
ജോമോൻ പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ തനിക്കെതിരേ ഗൂഢാലോചന നടത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടായിരുന്ന രണ്ടുപേർക്കുകൂടി ഗൂഢാലോചനയിൽ പങ്കുണ്ട്. താൻ ധനവകുപ്പ് സെക്രട്ടറിയായിരിക്കേ, ഇവരുടെ അഴിമതി കണ്ടെത്തിയിരുന്നു. മൂന്നുപേരും സംസാരിച്ച ഫോൺവിളികളുടെ ശബ്ദരേഖാ തെളിവുകൾ തന്റെ പക്കലുണ്ട്. 2015 മുതൽ ഗൂഢാലോചന തുടങ്ങിയെന്നും കത്തിൽ പറയുന്നു.

ജോമോൻ പുത്തൻപുരയ്ക്കൽ തനിക്കെതിരേ കോടതിയെ സമീപിച്ചത് വ്യക്തിവൈരാഗ്യം കാരണം

അനധികൃത സ്വത്തു സമ്പാദനക്കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കെ.എം. എബ്രഹാം കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ജോമോൻ പുത്തൻപുരയ്ക്കൽ തനിക്കെതിരേ കോടതിയെ സമീപിച്ചത് വ്യക്തിവൈരാഗ്യം കാരണമാണെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജോമോൻ പുത്തൻപുരയ്ക്കൽ റസ്റ്റ് ഹൗസ് ദുരുപയോഗംചെയ്തതിന് ധനവകുപ്പ് സെക്രട്ടറിയായിരിക്കേ, താൻ പിഴചുമത്തിയതാണ് ശത്രുതയ്ക്ക് കാരണം. വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസും പിന്നിലുണ്ട്. ജേക്കബ് തോമസിനെതിരേ 20 കോടിയുടെ ക്രമക്കേട് താൻ കണ്ടെത്തിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →