റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

April 13, 2025 - 5:18 am

കൊച്ചി | പെരിയാറില്‍ കളമശേരി ആറാട്ടുകടവില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. ഏപ്രിൽ 12 ശനിയാഴ്ച വൈകീട്ട് 4 30 ഓടെയാണ് അപകടം . ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ ബിപിന്‍ (24), അഭിജിത് (26) എന്നിവരാണ് മരിച്ചത്.ഇരുവരും റോളര്‍ സ്‌കേറ്റിങ് ട്യൂട്ടര്‍മാരാണ്.

മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍. രക്ഷിക്കാനായില്ല. .

അഭിജിത് പുഴയില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കവെയാണ് ബിപിനും അപകടത്തില്‍ പെട്ടത് എന്നാണ് പ്രാഥമിക വിവരം. ആറംഗസംഘമാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. സംഭവം കണ്ടുനിന്ന ബാക്കി സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇരുവരെയും കണ്ടെത്താനായില്ല.

പിന്നാലെ ഏലൂരില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തി നടത്തിയ തിരച്ചിലില്‍ ആദ്യം അഭിജിത്തനെയും 10 മിനിറ്റിനുശേഷം ബിപിനെയും കണ്ടെത്തി. ഉടന്‍തന്നെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍. രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *