റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

March 31, 2025 - 9:44 pm

കാസര്‍ക്കോട് | കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. കാസര്‍ഗോഡ് എക്സൈസ് നര്‍ക്കോട്ടിക് സ്‌ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. മാർച്ച് 31 തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് ആക്രമണമുണ്ടായത്. പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഉദ്യോഗസ്ഥർ ഇരുവരും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. .

നൂറ് കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയായിരുന്ന അബ്ദുള്‍ ബാസിതിനെ പിടികൂടുന്നതിനായാണ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടില്‍ എത്തിയത്. പ്രകോപിതനായ പ്രതി കമ്പി ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ കഴുത്തിന് കുത്തുകയായിരുന്നു. ഇരുവരും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *