റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വന്തം നാട്ടുകാരനായ ബിമല്‍ ബോറയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

March 29, 2025 - 5:53 am

തിരുവനന്തപുരം : ഹോളോബ്രിക്സ് കമ്പനി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ..ബംഗാള്‍ സ്വദേശി ഹുസൈൻ ഓറോണിനെയാണ് ആറാം അഡിഷണല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം.

സ്വന്തം നാട്ടുകാരനായ ബിമല്‍ ബോറയെയാണ് ഇയാള്‍ കൈാലപ്പെടുത്തിയത്

2019മാർച്ച്‌ 10 ന് രാത്രി 9.15 നാണ് സ്വന്തം നാട്ടുകാരനായ ബിമല്‍ ബോറയെ ഇയാള്‍ കൈാലപ്പെടുത്തിയത്. ഇരുവരും ആറ്റിങ്ങല്‍ പൂവൻപാറയിലെ ഹോളോബ്രിക്സ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. മദ്യപാനത്തിനിടെയുളള തർക്കത്തെ തുടർന്ന് പക മനസില്‍ വച്ചിരുന്ന പ്രതി ബിമല്‍ ബോറയെ കോണ്‍ക്രീറ്റ് കോരുന്ന ഷവല്‍ കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം സ്‌ക്രൂ ഡ്രൈവർ കൊണ്ട് കഴുത്തിലും മുഖത്തും നിരവധി തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ. ഷാജി ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *