റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാക്കിസ്താനിൽ ബലൂച് ലിബറേഷൻ ആർമി(ബിഎല്‍എ) ഭീകരരുടെ ആക്രമണം : മൂന്നു പാരാമിലിട്ടറി സൈനികർ ഉള്‍പ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു

March 17, 2025 - 6:21 am

കറാച്ചി: പാക്കിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ ചാവേർ ആക്രമണത്തില്‍ മൂന്നു പാരാമിലിട്ടറി സൈനികർ ഉള്‍പ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണു റിപ്പോർട്ട്. നോഷ്കി-ദല്‍ബന്ദിയാൻ ദേശീയപാതയില്‍ ഫ്രോണ്ടിയർ കോറിന്‍റെ വാഹനവ്യൂഹത്തിനു നേർക്കാണ് ബലൂച് ലിബറേഷൻ ആർമി(ബിഎല്‍എ) ഭീകരർ ആക്രമണം നടത്തിയത്.

വാഹനവ്യൂഹത്തിലേക്ക് ചാവേർ മോട്ടോർ സൈക്കിള്‍ ഓടിച്ചുകയറ്റുക‍യായിരുന്നു

ചാവേർ ഉള്‍പ്പെടെ മൂന്നു ഭീകരരും കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ജാഫർ എക്സ്പ്രസ് ട്രെയിൻ റാഞ്ചിയത് ബിഎല്‍എ ഭീകരരായിരുന്നു.ഫ്രോണ്ടിയർ കോർ വാഹനവ്യൂഹത്തിലേക്ക് ചാവേർ മോട്ടോർ സൈക്കിള്‍ ഓടിച്ചുകയറ്റുക‍യായിരുന്നു. സ്ഫോടനത്തെത്തുടർന്ന് മറ്റു ഭീകരർ വെടിവയ്പ് നടത്തി. സുരക്ഷാസൈനികർ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരർ കൊല്ലപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *