റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന മേഘാലയ സ്വദേശിയെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി

March 9, 2025 - 6:06 am

പെരുമ്പാവൂർ: പെരുമ്പാവൂരിലെ വിവിധ മേഖലകളില്‍ രണ്ടു വർഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന മേഘാലയയിലെ മോഷ്ടാവിനെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി മേഘാലയ പൊലീസിന് കൈമാറി.ആസാം ദിബ്രുഗ സ്വദേശി രഞ്ജൻ ബോറോ ഗെയിനിനെയാണ് (28) പിടികൂടിയത്.

മോഷണക്കേസില്‍ അറസ്റ്റിലായ ശേഷം രക്ഷപെട്ടു.

2020ല്‍ മേഘാലയ റിഭോയ് ജില്ലയിലെ നോങ്പോഹ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത മോഷണക്കേസില്‍ അറസ്റ്റിലായ ശേഷം കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വല്ലം ഭാഗത്തുള്ള ഒരു പ്ലൈവുഡ് കമ്ബനിയില്‍ നിന്നാണ് പിടികൂടിയത്.

എ.എസ്.പി ശക്തി സിംഗ് ആര്യ, എസ്.ഐ പി.എം. റാസിഖ്, എ.എസ്.ഐ പി.എ. അബ്ദുല്‍ മനാഫ്, ടി.എ. അഫ്‌സല്‍, ബെന്നി ഐസക്, അജിത് മോഹൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *