മേഖാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം

July 25, 2023

മേഖാലയ: ടുറയെ മേഖാലയയുടെ ശൈത്യകാല തലസ്ഥാനമാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ആക്രമണത്തിൽ മുഖ്യമന്ത്രിക്ക് പരുക്കുകളില്ലെന്ന് ഓഫീസ് അറിയിച്ചു. ACHIK, GHSMC എന്നീ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളാണ് പ്രതിഷേധത്തിന് …

ഇന്ത്യയുടെ യഥാർത്ഥ ആശയത്തിന് വിരുദ്ധമാണ് ഏകീകൃത സിവിൽ കോഡ് : മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ

July 1, 2023

മേഘാലയ: ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് ഇന്ത്യയുടെ വൈവിധ്യത്തിനും സാംസ്‌കാരിക സ്വഭാവങ്ങൾക്കും എതിരാണെന്നായിരുന്നു കോൺറാഡ് സാങ്മയുടെ വിമർശനം. വടക്കുകിഴക്കൻ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ എൻപിപി പ്രസിഡന്റ് കൂടിയാണ് …

മേഘാലയയില്‍ ബിഎസ്എഫ് ഔട്ട്പോസ്റ്റില്‍ ആക്രമണം: അഞ്ച് പേര്‍ക്ക് പരിക്ക്

June 27, 2023

ഷില്ലോങ്: മേഘാലയയില്‍ ബി എസ് എഫ് ഔട്ട്പോസ്റ്റില്‍ ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ അതിര്‍ത്തി ഔട്ട്പോസ്റ്റിലാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാത്രിയോടെ സംസ്ഥാന തലസ്ഥാനത്ത് നിന്ന് …

മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാഗ്മ വീണ്ടും അധികാരമേറ്റു

March 7, 2023

മേഘാലയ: ഡെമോക്രാറ്റിക് അലയന്‍സ് സര്‍ക്കാര്‍ മേഘാലയയില്‍ വീണ്ടും അധികാരമേറ്റു. മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയ്ക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ പാഗു ചൗഹാന്‍ അണ് സത്യവാചകം ചൊല്ലി നല്കിയത്. നാഗാലാന്റിലെ നെഫ്യു റിയോസര്‍ക്കാരും 07/03/23 ചൊവ്വാഴ്ച അധികാരമേല്‍ക്കും. ഷിലോഗിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി …

മേഘാലയയില്‍ വീണ്ടും ട്വിസ്റ്റ്; എന്‍പിപിക്കുള്ള പിന്തുണ പിന്‍വലിച്ച് രണ്ട് എംഎല്‍എമാര്‍; സര്‍ക്കാര്‍ രൂപീകരണത്തിന് തൃണമൂല്‍ നീക്കം

March 4, 2023

മേഘാലയ: മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെടുത്ത കോണ്‍റാഡ് സാങ്മയ്ക്ക് തിരിച്ചടി. എന്‍പിപിക്കുള്ള പിന്തുണ പിന്‍വലിച്ചതായി ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചതാണ് സര്‍ക്കാര്‍ രൂപീകരണത്തിന് സാങ്മയ്ക്ക് മുന്നില്‍ വിലങ്ങുതടിയാകുന്നത്. ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരാണ് പിന്തുണ …

മേഘാലയയിൽ ബീഫ് വിവാദമുയർത്തിയ ഏണസ്റ്റ് മാവ്രി തോറ്റു

March 2, 2023

മേഘാലയ: തെരഞ്ഞെടുപ്പ് കാലത്ത് ബീഫ് രാഷ്ട്രീയമുയർത്തിയ മേഘാലയിലെ ബിജെപി നേതാവ് ഏണസ്റ്റ് മാവ്രി തോറ്റു. ഏണസ്റ്റ് മാവ്രിക്ക് ആകെ ലഭിച്ചത് 3,771 വോട്ടുകളാണ്. ബിജെപി പാർട്ടിയിൽപ്പെട്ടവർക്ക് ബീഫ് കഴിക്കുന്നതിൽ നിയന്ത്രണമില്ലെന്നാണ് മേഘാലയ ബിജെപി നേതാവ് ഏണസ്റ്റ് മാവ്രി പറഞ്ഞത്. ഇന്ത്യാ ടുഡേയ്ക്ക് …

13 ഇടങ്ങളില്‍ തിപ്ര മോത ലീഡ് ചെയ്യുന്നു

March 2, 2023

അഗര്‍ത്തല: ത്രിപുരയില്‍ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ച് ഗോത്രവര്‍ഗ പാര്‍ട്ടിയായ തിപ്രമോത. തിപ്ര മോത മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. 13 ഇടങ്ങളില്‍ തിപ്ര മോത ലീഡ് ചെയ്യുകയാണ്. ആദ്യഫലസൂചനകള്‍ ലഭിക്കുമ്പോള്‍ ത്രിപുരയില്‍ ബിജെപിക്കാണ് ലീഡ്. രണ്ടാം സ്ഥാനത്ത് സിപിഎമ്മുണ്ട്. അതേസമയം, ത്രിപുരയില്‍ സിപിഐഎം-കോണ്‍ഗ്രസ് …

മേഘാലയയിൽ കോൺറാഡ് സംഗ്മ മുന്നേറുന്നു; സംസ്ഥാനത്ത് എൻപിപി കുതിപ്പ്

March 2, 2023

മേഘാലയ: മേഘാലയയിൽ കോൺറാഡ് സംഗ്മ മുന്നേറുന്നു. മറ്റ് എൻപിപി നേതാക്കളായ മസൽ അംപരീനും, പ്രെസ്റ്റൺ ടിൻസോങ്ങും മുന്നേറ്റം തുടരുകയാണ്. എൻപിപിയുടെ ജെയിംസ് സംഗ്മ ദദംഗ്രി മണ്ഡലത്തിൽ പിന്നിലാണ്. മേഘാലയയിൽ എൻപിപി കുതിപ്പാണ് കാണുന്നത്. 25 മണ്ഡലങ്ങളിൽ എൻപിപി ലീഡ് ചെയ്യുകയാണ്. ഒൻപത് …

മണിപ്പൂരിലും മേഘാലയയിലും ഭൂകമ്പം

February 28, 2023

മേഘാലയയിലെ തുറയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. തുറയിൽ നിന്ന് 59 കിലോമീറ്റർ വടക്ക് 6.57നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ആഴം 29 കിലോമീറ്ററാണെന്നാണ് റിപ്പോർട്ട്. വടക്കുകിഴക്കൻ മേഖലയിൽ 28/02/23 …

നരേന്ദ്രമോദിയുടെ റാലിക്ക് സ്റ്റേഡിയം വിട്ടു നൽകില്ലെന്ന് മേഘാലയ സർക്കാർ; രോഷത്തോടെ ബിജെപി

February 20, 2023

മേഘാലയ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മേഘാലയയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് സ്റ്റേഡിയം വിട്ടു നൽകില്ലെന്ന് കായികവകുപ്പ്. നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ സ്റ്റേഡിയം നൽകാനാവില്ലെന്ന് സർക്കാർ അറിയിച്ചു. 2023 ഫെബ്രുവരിമാസം 24ന് പശ്ചിമ ഗ്വാരോ ഹിൽസ് ജില്ലയിലെ സ്റ്റേഡിയത്തിലായിരുന്നു റാലി തീരുമിച്ചിരുന്നത്. ഇതിനോടു രോഷത്തോടെയാണു …