കൊച്ചി സംസ്ഥാനത്ത് വ്യാപകമായി സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് |കേരള ഹൈക്കോടതി. നിരത്തിൽ നിറയെ ബോർഡുകൾ സ്ഥാപിച്ചതിനാൽ കേരളം കൂടുതൽ മലിനമാകുകയാണെന്നും, ഇത് സർക്കാരിന്റെ നവകേരളം എന്ന ആശയവുമായി പൊരുത്തപ്പെടുന്നില്ലെന്നും കോടതി പറഞ്ഞു. ടൺ കണക്കിന് ബോർഡുകൾ മാറ്റിയിട്ടും അതിന്റെ പകരം കൂടുതൽ ബോർഡുകൾ സ്ഥാപിക്കപ്പെടുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
.
കൊല്ലത്തുകൂടി വരുമ്പോൾ കണ്ണടച്ച് വരാൻ കഴിയില്ല,”
കൊല്ലത്ത് നടന്ന സി.പി.എം സമ്മേളന നഗരിയിലെ ഫ്ലക്‌സ് ബോർഡുകളും കൊടി തോരണങ്ങളുമാണ് കോടതിയുടെ കടുത്ത പ്രതികരണത്തിന് കാരണം. ഹൈക്കോടതിയുടെ ഉത്തരവുകൾ അവഗണിച്ചാണ് ഇത്തരം നിയമവിരുദ്ധ സ്ഥാപനം നടന്നതെന്ന് സംശയിക്കപ്പെടുന്നു. “കൊല്ലത്തുകൂടി വരുമ്പോൾ കണ്ണടച്ച് വരാൻ കഴിയില്ല,” എന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കടുത്ത വിമർശനം.
സർക്കാർ ആരെയാണ് ഭയക്കുന്നത്?”
നീതിന്യായ സംവിധാനത്തെ പരിഹസിക്കുകയാണ് ചിലർ, എന്നും സർക്കാരിന്റെ ഉത്തരവുകൾ പോലും സർക്കാർ തന്നെ നടപ്പാക്കുന്നില്ല, എന്നും കോടതി കുറ്റപ്പെടുത്തി. പ്രധാന രാഷ്ട്രീയ പാർട്ടികൾ നിരന്തരം കോടതി ഉത്തരവുകൾ ലംഘിക്കുന്നുവെന്ന് സിംഗിൾ ബെഞ്ച് കുറ്റപ്പെടുത്തി. “ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ നടപ്പാക്കാൻ സർക്കാർ ആരെയാണ് ഭയക്കുന്നത്?” എന്ന് കോടതി ചോദിച്ചു.
നിയമലംഘനം, ഭരണകൂടത്തിന്റെ നിലപാട്
നിയമവിരുദ്ധമായി ഫ്ലക്‌സുകളും കൊടി തോരണങ്ങളും നിരന്തരം ഉയരുകയാണ്. “നിയമത്തിനു മുകളിലാണ് തങ്ങൾ എന്നതാണോ രാഷ്ട്രീയ പാർട്ടികളുടെ നിലപാട്?” എന്നും, “ആ വിശ്വാസത്തിന് സർക്കാർ കുടപിടിക്കുകയാണോ?” എന്നും കോടതി ചോദിച്ചു. സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്ന് സർക്കാർ അംഗീകരിക്കുമോയെന്ന ചോദ്യം കൂടി കോടതി ഉയർത്തി.
ശുചിത്വവും ടൂറിസവും
ടൂറിസത്തിന്റെ അടിസ്ഥാന ഘടകമായ ശുചിത്വവുമായി ഇക്കാര്യം കോടതി ബന്ധപ്പെടുത്തി. “ശുചിത്വം ടൂറിസത്തിനാവശ്യമാണ്, എന്നാൽ പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് ഇതറിയാൻ കഴിയുന്നില്ല. അവർ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത്?” എന്നും കോടതി ചോദിച്ചു

