കൊച്ചി : പാതിവില തട്ടിപ്പ് കേസിൽ ഹൈക്കോടതി നിര്‍ണായക ഉത്തരവുകള്‍ പുറപ്പെടുവിച്ചു. കേസിലെ പ്രതികള്‍ മൂന്നാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ അന്വേഷണ കമ്മിഷന് മുമ്പാകെ ഹാജരാകാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അഭിഭാഷക ഫീസ് മാത്രമാണ് വാങ്ങിയതെന്ന നിരീക്ഷണത്തിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാൽ അന്വേഷണ കമ്മിഷന് ആവശ്യപ്പെട്ടാല്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ലാലി വിന്‍സന്റിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
മറ്റ് പ്രതികൾ മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണ കമ്മിഷന് മുമ്പാകെ ഹാജരാകണം
.
പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളെ ഒഴിവാക്കി മറ്റ് പ്രതികളെ മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണ കമ്മിഷന് മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ കമ്മിഷന് മുമ്പാകെ ഹാജരാകുന്ന പ്രതികളെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയശേഷം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ച്ചു.



