ന്യൂഹാംഷർ: പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവച്ച് മാസച്യുസിറ്റ്സ് ജനറല്‍ ആശുപത്രി. ന്യൂ ഹാംഷറില്‍ 66 വയസ്സുള്ള ടിം ആൻഡ്രൂസ് എന്ന രോഗിക്കാണ് ശസ്ക്രക്രിയയിലൂടെ പന്നിയുടെ വൃക്ക മാറ്റിവച്ചത്. ജനുവരി 25 ന് നടന്ന ട്രാൻസ്പ്ലാന്റിന് ശേഷം സുഖം പ്രാപിച്ചതിനാല്‍ ഒരു ആഴ്ച കഴിഞ്ഞ് അദ്ദേഹം ആശുപത്രി വിട്ടു.
ജനിതകമാറ്റം വരുത്തിയ ശേഷമാണ് ശാസ്ത്രക്രിയ നടത്തുന്നത്
ദാനം ചെയ്ത മനുഷ്യ അവയവങ്ങളുടെ കുറവ് പരിഹരിക്കാൻ സഹായിക്കുമോ എന്ന അന്വേഷണത്തിലെ ഒരു വഴിത്തിരിവിലാണ് ആൻഡ്രൂസിന്റെ ശസ്ത്രക്രിയ. ആദ്യത്തെ നാല് പന്നി അവയവ മാറ്റിവയ്ക്കലുകള്‍ – രണ്ട് ഹൃദയങ്ങളും രണ്ട് വൃക്കകളും – ഹ്രസ്വകാലമായിരുന്നു.
പന്നികളുടെ അവയവങ്ങള്‍ കൂടുതല്‍ മനുഷ്യസമാനമാക്കുന്നതിനായി ജനിതകമാറ്റം വരുത്തിയ ശേഷമാണ് ശാസ്ത്രക്രിയ നടത്തുന്നത്.