നാട്ടുകാരെയും വനം വകുപ്പിനെയും വട്ടം കറക്കി കൃഷ്ണ പരുന്ത്

കാസര്‍ഗോഡ്: നീലേശ്വരത്ത് നാട്ടുകാരെ ആക്രമിച്ച് കൃഷ്ണ പരുന്ത്. ശല്യം വർദ്ധിച്ചപ്പോൾ പരുന്തിനെ വനം വകുപ്പ് പിടികൂടി കര്‍ണാടക അതിര്‍ത്തിയായ കോട്ടഞ്ചേരി വന മേഖലയിലേക്ക് പറത്തിവിട്ടു. .ജനുവരി 26നാണ് കൃഷ്ണ പരുന്തിനെ നീലേശ്വരം എസ് എസ് കലാമന്ദിര്‍ ഭാഗത്ത് നിന്ന് വനം വകുപ്പ് പിടികൂടി വനാതിർത്തിയിലേക്ക വിട്ടത്. എന്നാല്‍ ആറ് ദിവസത്തിന് ശേഷം പരുന്ത് തിരിച്ചു വരികയായിരുന്നു. ഈ പരുന്തിനൊപ്പം മറ്റൊരു പരുന്ത് കൂടി ഇവിടേക്ക് എത്തുകയും ചെയ്തു.

നാട്ടുകാര്‍ക്കൊക്കെ ശല്യമാകുന്ന സാഹചര്യത്തിലേക്ക് മാറി

പരുന്ത് ഇതുവരെ 20 ഓളം പേരെ ആക്രമിച്ചു. കൂടാതെ വാഹനങ്ങളുടെ താക്കോലുകളടക്കം കൊത്തിയെടുത്ത് പറന്നു പോകുന്ന സാഹചര്യവുമുണ്ട്.പ്രദേശത്തെ നാട്ടുകാരിലാരോ വളര്‍ത്തിയ പരുന്താണിത്. അവര്‍ക്ക് ശല്യമായപ്പോള്‍ പറത്തി വിടുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ക്കൊക്കെ ശല്യമാകുന്ന സാഹചര്യത്തിലേക്ക് മാറി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →