കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജി ഹൈക്കോടതി ഫെബ്രുവരി 6ന് വീണ്ടും പരിഗണിക്കും. മുനമ്പം നിവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനുളള വസ്തുതാ പരിശോധനയാണ് നടക്കുന്നതെന്ന് സർക്കാർ . ഹർജിയില്‍ 6നും വാദം തുടരും. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ തീർപ്പ് ഇന്നുണ്ടാകുമോയെന്നത് കണ്ടറിയണം.
ജുഡീഷ്യല്‍ കമ്മീഷന്‍റെ സാധുതയെന്താണെന്ന് കോടതി സംശയം പ്രകടിപ്പിച്ചു
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് സിവില്‍ കോടതി കണ്ടെത്തിയതല്ലേയെന്ന് സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വഖഫ് ട്രിബ്യൂണലിന്‍റെ പരിഗണനയിലും വിഷയം നിലനില്‍ക്കുന്നതിനാല്‍ ജുഡീഷ്യല്‍ കമ്മീഷന്‍റെ സാധുതയെന്താണ് എന്നാണ് കോടതി പ്രകടിപ്പിച്ച സംശയം.