പാലോട്: എല്‍.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി എട്ടു വർഷം കഴിഞ്ഞിട്ടും മലയോര കർഷകരുടെ ജീവിതം ദുരിതത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മലയോര സമരയാത്രയുടെ ഭാഗമായി പാലോട് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
കഴിഞ്ഞ 3 വർഷത്തിനിടയില്‍ 53 പേർ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇവർക്ക് നല്‍കിയ ധനസഹായം അപര്യാപ്തമാണെന്നും സതീശൻ വ്യക്തമാക്കി.
കിഫ്ബി സംസ്ഥാനത്തിന് ബാദ്ധ്യതയാകുമെന്ന് യു.ഡി.എഫ് പറഞ്ഞതാണ്.
കിഫ്ബി നിർമ്മിച്ച പാതകളില്‍ ടോള്‍ പരിക്കാനുള്ള നീക്കം യു.ഡി.എഫ് ശക്തമായി എതിർക്കും. ടോള്‍ സാധാരണകാരോടുള്ള വെല്ലുവിളിയാണ്. കിഫ്ബി സംസ്ഥാനത്തിന് ബാദ്ധ്യതയാകുമെന്ന് പറഞ്ഞത് യു.ഡി.എഫാണ്.ഇപ്പോള്‍ അത് യാഥാർത്ഥ്യമായി. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കിഫ്ബി തുടരണമോ എന്നത് ഗൗരവമായി ആലോചിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
സമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബീമാപള്ളി റഷീദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ എം.എം.ഹസൻ, സി.പി.ജോണ്‍, അഡ്വ.രാജൻ ബാബു, കൊടികുന്നില്‍ സുരേഷ് എം.പി, പ്രേമചന്ദ്രൻ എം.പി, എം.എല്‍.എമാരായ എം.വിൻസന്റ്, റോജി.എം. ജോണ്‍, അൻവർ സാദത്ത്, അനൂപ് ജേക്കബ്, മാണി സി.കാപ്പൻ, മോൻസ് ജോസഫ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, വി.എസ്.ശിവകുമാർ ,വർക്കല കഹാർ, ബി.ആർ.എം ഷഫീർ, ആനാട് ജയൻ തുടങ്ങിയവർ സംസാരിച്ചു