റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യപസംഘത്തിന്റെ ആക്രമണത്തിൽ വയോധികന് പരിക്ക്

February 3, 2025 - 7:16 am

കഴക്കൂട്ടം: തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പേരില്‍ മൂന്നംഗ സംഘം വീടുകയറി ആക്രമിച്ചു. ഗൃഹനാഥന്റെ തലയില്‍ കല്ലുകൊണ്ട് ഇടിച്ച്‌ പരിക്കേല്‍പ്പിച്ചു. മംഗലപുരം വെള്ളൂർ ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ലോട്ടറി കച്ചവടം നടത്തുന്ന അശോകനാണ് (80) പരിക്കേറ്റത്.ഇദ്ദേഹത്തെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്

വീടിന് സമീപത്ത് മദ്യപിച്ചിരുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അറിയുന്നത്. മംഗലപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷം അന്വേഷണം ആരംഭിച്ചു. ആക്രമിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇവരെ ഉടനെ പിടികൂടുമെന്നും മംഗലപുരം പൊലീസ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *