തിരുവനന്തപുരം: 2025 മാർച്ച് 5ന് ആരംഭിക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് 30 വാർഡുകള്‍ ഉത്സവമേഖലയായി പ്രഖ്യാപിക്കാൻ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.പൊങ്കാല ദിനമായ മാർച്ച് 13ന് ജില്ലയ്ക്ക് പൊതുഅവധി നല്‍കാൻ സർക്കാരിന് കത്ത് നല്‍കിയതായി മന്ത്രി അറിയിച്ചു.
സബ്കളക്ടർ ഒ.വി ആല്‍ഫ്രഡിനാണ് പൊങ്കാലയുടെ നോഡല്‍ ഓഫീസർ ചുമതല.
തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി,കുടിവെള്ള ക്ഷാമം പരിഹരിക്കല്‍,ഓടകള്‍ വൃത്തിയാക്കല്‍,ടോയ്‌ലറ്റ് സംവിധാനങ്ങള്‍, മാലിന്യപ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള പ്രവർത്തനങ്ങള്‍ വേഗത്തില്‍ പൂർത്തിയാക്കാൻ മന്ത്രി വാർഡ് കൗണ്‍സിലർമാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നല്‍കി. കോർപ്പറേഷൻ പരിധിയിലെ സ്ഥലങ്ങളിലും വെങ്ങാനൂർ പഞ്ചായത്തിലെ വെള്ളാർ വാർഡിലും മാർച്ച് 12ന് വൈകിട്ട് 6 മുതല്‍ 13ന് വൈകിട്ട് 6വരെ മദ്യനിരോധനം ഏർപ്പെടുത്തും.പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് ഭരണാനുമതിക്കായി സർക്കാരിലേക്ക് നല്‍കേണ്ട എസ്റ്റിമേറ്റുകള്‍ അടിയന്തരമായി നല്‍കണമെന്ന നിർദ്ദേശവും മന്ത്രി നല്‍കിയിട്ടുണ്ട്. ഇത് 15ന് ചേരുന്ന അവലോകന യോഗത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കും. സബ്കളക്ടർ ഒ.വി ആല്‍ഫ്രഡിനാണ് പൊങ്കാലയുടെ നോഡല്‍ ഓഫീസർ ചുമതല.
ആറ്റുകാല്‍ ട്രസ്റ്റ് ഓഫീസില്‍ ചേർന്ന അവലോകന യോഗത്തില്‍ മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാകളക്‌ടർ അനുകുമാരി,സിറ്റി പൊലീസ് കമ്മിഷണർ തോംസണ്‍ ജോസ്,സബ് കളക്ടർ ഒ.വി.ആല്‍ഫ്രഡ്,ആറ്റുകാല്‍ ട്രസ്റ്റ് ചെയർമാൻ എസ്.വേണുഗോപാല്‍,പ്രസിഡന്റ് വി.ശോഭ,സെക്രട്ടറി കെ.ശരത്കുമാർ,ട്രഷറർ എ.ഗീതാകുമാരി,വൈസ് പ്രസിഡന്റ് പി.കെ.കൃഷ്ണൻനായർ,ജോയിന്റ് സെക്രട്ടറി അനുമോദ് എ.എസ്,ഉത്സവക്കമ്മിറ്റി ജനറല്‍ കണ്‍വീനർ ഡി.രാജേന്ദ്രൻ നായർ,ജോയിന്റ് കണ്‍വീനർ എം.എസ്.ജ്യോതിഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
. .


