റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാധാരണക്കാര്‍ക്ക് സാമ്പത്തിക നേട്ടം നൽകുന്നതാണ് കേന്ദ്രബജറ്റെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി

February 2, 2025 - 7:29 am

തിരുവനന്തപുരം: ആദായ നികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃ വിപണി സജീവമാകുന്നതിന് വഴിയൊരുക്കുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതല്‍ പണം എത്തുന്നതും സാധാരണക്കാര്‍ക്ക് സാമ്പത്തിക നേട്ടം നൽകുന്നതുമാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.

വനിതാസംരംഭകര്‍ക്കും കര്‍ഷകര്‍ക്കും മികച്ച പിന്തുണ നല്കുന്നു

ചെറുകിട ഇടത്തരം സംരംഭകര്‍ക്കും സ്റ്റാര്‍ട്ട്‌അപ്പ് മേഖലയ്‌ക്കും കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതാണ് ബജറ്റ്. പ്രാദേശിക ഉത്പാദനം വര്‍ധിക്കുന്നതിനും പുതിയ പ്രഖ്യാപനങ്ങള്‍ വഴിയൊരുക്കും. വനിതാസംരംഭകര്‍ക്കും കര്‍ഷകര്‍ക്കും മികച്ച പിന്തുണ നല്കുന്നതു കൂടിയാണ് കേന്ദ്രബജറ്റ്. കയറ്റുമതി പ്രോത്സാഹന മിഷന്‍ പ്രഖ്യാപനം രാജ്യത്തിന്റെ കയറ്റുമതി മേഖലയില്‍ പുതിയ ഊര്‍ജം നല്കും. കളിപ്പാട്ടമേഖലയെ ഗ്ലോബല്‍ ഹബ്ബ് ആക്കുമെന്ന പ്രഖ്യാപനം തദ്ദേശിയ കളിപ്പാട്ട നിര്‍മാണ മേഖലയെ കൂടുതല്‍ വൈവിധ്യവത്ക്കരിക്കുന്നതിനും കൂടുതല്‍ നിക്ഷേപമെത്തുന്നതിനും ഉപകരിക്കും.

ഏറ്റവും വലിയ മൂന്നാമത്തെ സാമ്പമ്പത്തിക ശക്തി ആകാനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തിന് വേഗത പകരും

രാജ്യത്ത് നിക്ഷേപവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്‌ട്രോണിക്‌സ് നിര്‍മാണ മേഖലയില്‍ പിന്തുണ നല്കുന്ന പ്രവാസി ഭാരതീയര്‍ക്ക് ലളിതമായ നികുതി വ്യവസ്ഥകള്‍ ബജറ്റില്‍ നടപ്പിലാക്കുന്നത് സ്വാഗതാര്‍ഹമാണ്. 2030ല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പമ്പത്തിക ശക്തി ആകാനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തിന് വേഗത പകരുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *