റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവെച്ച് ജില്ലാ സെഷൻസ് കോടതി

January 25, 2025 - 8:47 pm

കോട്ടയം: ബി.ജെ. പി നേതാവും മുന്‍ എം. എല്‍ എയുമായ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവെച്ച് കോട്ടയം ജില്ലാ സെഷന്‍സ് കോടതി.ചാനല്‍ ചര്‍ച്ചയ്‌ക്കിടെ നടത്തിയ മുസ്‌ലീം സമുദായവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ജോര്‍ജിനെതിരേ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്. ജോര്‍ജ് സോഷ്യല്‍ മീഡിയ വഴി ഖേദം പ്രകടിപ്പിച്ചെങ്കിലും കേസെടുക്കുകയായിരുന്നു.

ജനുവരി 30 ന് കേസ് പരിഗണിക്കും

കോട്ടയം ജില്ലാ സെഷന്‍സ് കോടതിയിലാണ് പി.സി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ഇനി ജനുവരി 30 ന് പരിഗണിക്കും. ഇത് മൂന്നാം തവണയാണ് കേസ് മാറ്റി വെക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *