ഇടുക്കി: ഏലം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന 300 കിലോഗ്രാം ഉണക്ക ഏലക്ക മോഷ്ടിച്ച് വില്പന നടത്തിയശേഷം കടന്നുകളഞ്ഞ പ്രതി പിടിയില്‍.മധ്യപ്രദേശ് സ്വദേശി മിഥിലേഷ്(30) ആണ് പോലീസ് പിടിയിലായത്. മധ്യപ്രദേശിലെ ഡിണ്ടൂരി ജില്ലയിലുള്ള നിസ്വാമാള്‍ ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്.
വില്പന നടത്താൻ സഹായിച്ച ഓട്ടോ ഡ്രൈവറും പിടിയിൽ
മഞ്ഞക്കുഴി കുത്തനാപള്ളിയില്‍ നിന്നും ആണ് ഇയാള്‍ ഏലക്ക മോഷ്ടിച്ചത്. ഇത് വില്പന നടത്തുന്നതിന് സഹായിച്ച ഓട്ടോ ഡ്രൈവര്‍ രതീഷ്(43) നെയും പോലീസ് അറസ്റ്റ് ചെയ്തു.

