ആറു പേരുടെ മരണത്തിനിടയാക്കിയ തിരുപ്പതിക്ഷേത്രത്തിലെ അപകത്തെക്കുറിച്ച്‌ ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലുണ്ടായ അപകത്തെക്കുറിച്ച്‌ ജുഡീഷല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടു.ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ആറു പേരുടെ മരണത്തിനിടയാക്കിയ, തിരുപ്പതി വൈകുണ്ഠ ദ്വാര മഹോത്സവ ദർശന കൂപ്പണ്‍ വിതരണം ചെയ്ത ബൈരാഗി പട്ടേഡയിലെ എംജിഎം സ്കൂളില്‍ മുഖ്യമന്ത്രി നായിഡു ജനുവരി 9 ന് സന്ദർശനം നടത്തി. അപകടത്തില്‍പെട്ട് ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ ചികിത്സയില്‍ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിച്ചു.

ദുരന്തത്തില്‍ നാല്‍പ്പതിലേറെപ്പേർക്ക് പരിക്കേറ്റിരുന്നു.

ജനുവരി 8 ബുധനാഴ്ച രാത്രിയുണ്ടായ ദുരന്തത്തില്‍ നാല്‍പ്പതിലേറെപ്പേർക്ക് പരിക്കേറ്റിരുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ പത്തുദിവസം നീളുന്ന വൈകുണ്ഠ ദ്വാര ദർശനോത്സവം ജനുവരി 10 ന് ആരംഭിക്കും. അപകടകാരണത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോർട്ട് നല്കാൻ തിരുപ്പതി ദേവസ്ഥാനം ജോയിന്‍റ് എക്സിക്യൂട്ടീവ് ഓഫീസർ എം. ഗൗതമിയോട് മുഖ്യമന്ത്രി നിർദേശിച്ചു.

കൂപ്പണ്‍ വിതരണം ചെയ്യുന്ന സ്കൂള്‍ ഗ്രൗണ്ടിലേക്കുള്ള ഗേറ്റ് അപ്രതീക്ഷിതമായി തുറന്നതും ആളുകള്‍ തിക്കിത്തിരക്കിയതും ഒരേ സമയത്തായിരുന്നു. ഈ സമയം സ്കൂള്‍ വളപ്പില്‍ മതിയായ പോലീസ് ഇല്ലാതിരുന്നതാണ് അപകട കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →