റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമലയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ

December 30, 2024 - 3:53 pm

ശബരിമല: മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ പോലീസ്‌ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. . മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഡിസംബർ 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിലയ്ക്കല്‍ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് പദ്മകുമാർ മദ്യപിച്ചതായ ആരോപണമുയർന്നത്.

പദ്മകുമാറിനെതിരേ വാച്യാന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു

പൊതുജനത്തിനും ഭക്തർക്കും അലോസരമുണ്ടാകുംവിധം പെരുമാറിയെന്ന ആരോപണത്തെത്തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് മദ്യപിച്ചതായി തെളിഞ്ഞത്. പദ്മകുമാറിനെതിരേ വാച്യാന്വേഷണത്തിന് ആർ.ആർ.ആർ.എഫ്. അസി. കമൻഡാന്റിനെ ആംഡ് പോലീസ് ഡി.ഐ.ജി. ചുമതലപ്പെടുത്തുകയും ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *