റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കട്ടപ്പനയിലെ സാബുവിന്റെ ആത്മഹത്യാ വിഷയത്തില്‍ കുറ്റകരമായ അനാസ്ഥ പൊലീസ് തുടരുന്നു : ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിള്‍ മാത്യു

December 26, 2024 - 5:26 am

കട്ടപ്പന :റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റിയെ കോണ്‍ഗ്രസ്സ് ദയനീയ അവസ്ഥയിലേക്ക് തള്ളിവിട്ടു, സിപിഎം ഒരു ദുരന്തവുമാക്കിയതായി ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിള്‍ മാത്യു പറഞ്ഞു.കട്ടപ്പനയില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലേ പല ധനകാര്യ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് രൂപ നിക്ഷേപകർക്ക് തിരികെ ലഭിക്കാനുണ്ട്. ബാങ്കുകളെ കൊല്ലുകയും നിക്ഷേപകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഈ സമീപനങ്ങള്‍ക്കെതിരെ ജനരോക്ഷമുയരും. സാബുവിന്റെ ആത്മഹത്യാ വിഷയത്തില്‍ കുറ്റകരമായ അനാസ്ഥ പൊലീസ് തുടരുന്നു. കേസ് ക്രൈബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണം, അല്ലെങ്കില്‍ ബിജെപി കോടതിയെ സമീപിക്കും.

നവീൻ ബാബുവിന്റെ ആത്മഹത്യയെക്കാള്‍ ദാരുണമായ സംഭവം

നിലവില്‍ കോണ്‍ഗ്രസുകാർ മുതലക്കണ്ണീർ ഒഴുക്കുകയാണ്. സൊസൈറ്റിയുടെ നാശത്തിന്റെ തുടക്കം കോണ്‍ഗ്രസ് നടത്തിയപ്പോള്‍ സി.പി.എം സർവ്വനാശത്തിലേക്ക് എത്തിച്ചു. നിലവില്‍ അന്വേഷണം തൃപ്തികരമല്ല.കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണവും വേണം. നവീൻ ബാബുവിന്റെ ആത്മഹത്യയെക്കാള്‍ ദാരുണമായ സംഭവമാണ് കട്ടപ്പനയില്‍ സംഭവിച്ചതെന്നും നോബിള്‍ മാത്യു പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *